തിക്കോടിയില്‍ അപകടത്തില്‍പെട്ട ലോറിയില്‍ നിന്ന് പിടികൂടിയത് 42 കുപ്പി മാഹി മദ്യം; സംശയത്തിനിടയാക്കിയത് ഡ്രൈവറുടെ പരുങ്ങല്‍

news image
Mar 20, 2023, 2:30 pm GMT+0000 payyolionline.in

 

 

പയ്യോളി: പുലര്‍ച്ചെ അപകടത്തില്‍പെട്ട ലോറിയുടെ ഡ്രൈവറുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയില്‍ സംശയം തോന്നിയ പോലീസിന്റെ പരിശോധനയില്‍ കുടുങ്ങിയത് മാഹിയില്‍ നിന്ന് കടത്തിയ അനധികൃത മദ്യശേഖരം. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കോഴിക്കോട് ഫറൂക്ക് കരുവന്‍ തിരുത്തി ചെനപറമ്പ് വീണകത്ത് വീട്ടില്‍ ശ്രീജേഷ് (26) നെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പാര്‍സല്‍ കമ്പനിയുടെ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം  പുലര്‍ച്ചെ നാലര മണിയോടെ തിക്കോടി പാലൂരിലാണ് രണ്ട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്നു പയ്യോളി പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു ഡ്രൈവറുടെ കാബിനില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. കെഎല്‍ 7 സിഎക്സ് ലോറിയില്‍ നിന്ന് അര ലിറ്ററിന്റെ 34 കുപ്പിയും 750 മില്ലിയുടെ 8 കുപ്പി മദ്യവുമാണ് പിടികൂടിയത്. പയ്യോളി എസ് ഐ അരുണ്‍ മോഹന്‍, സിപിഒ പ്രതീഷ്, രമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe