തിക്കോടിയിൽ അടിപ്പാതക്കായി സമരസമിതി സത്യാഗ്രഹം ആരംഭിച്ചു

news image
Aug 27, 2023, 11:50 am GMT+0000 payyolionline.in

പയ്യോളി: തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ സമരപ്പന്തലിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചു.ചന്ദ്രശേഖരൻ തിക്കോടി സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുൾ മജീദ് അധ്യക്ഷനായി. സത്യഗ്രഹത്തിൽ പങ്കെടുക്കുന്ന ആർ. വിശ്വൻ,കെ.വി സുരേഷ് കുമാർ, ഭാസ്കരൻ തിക്കോടി,ശ്രീധരൻ ചെമ്പുഞ്ചില,പി.കെ ശശികുമാർ,വിജയൻ ചെട്ടിയാംകണ്ടി എന്നിവരെ ബിജു കളത്തിൽ അഭിവാദ്യം ചെയ്തു.സി.പി ഇസ്മയിൽ,നാരായണൻ വടക്കേ കോഴിപ്പുനത്തിൽ,ടി.കെ രുഗ്മാംഗദൻ, കെ.വി സുരേഷ് കുമാർ,കെ.വി മനോജ് സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe