തിക്കോടി: ‘മാലിന്യ മുക്‌തം നവകേരളം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ഹരിത അയൽക്കൂട്ടം – ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു.
പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രനില സത്യൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി. ഷക്കീല, ഗ്രാമ പഞ്ചായത്തംഗം ബിനു കാരോളി, സി ഡി എസ് ചെയർപേഴ്സൺ പുഷ്പ. പി.കെ തുടങ്ങിയവർആശംസയർപ്പിച്ചു. പഞ്ചായത്ത് എച്ച് ഐ രബിഷ എം.കെ നന്ദി പറഞ്ഞു.