പയ്യോളി: പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്സ്. ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും, പുതുതായി സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
പി ടി എ വൈസ് പ്രസിഡൻ്റ് രമേശൻ കോക്കാലേരി യോഗത്തിന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുൽഖിഫിൽ അനുമോദന ചടങ്ങും, ലൈബ്രറി ഉദ്ഘാടനവും ഔപചാരികമായി നിർവഹിച്ചു.വി എച്ച് എസ് പൊതു പരീക്ഷയിൽ ഉന്നത വിജയ നേടിയ വിദ്യാർത്ഥികൾ ജില്ലാ പഞ്ചായത്ത് മെമ്പർ
ദുൽഖിഫിലിൽ നിന്നും ഉപഹാരങ്ങൾ ഏറ്റു വാങ്ങി.വാർഡ് അംഗം ബിനു കാരോളി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ സചിത്രൻ, ഹെഡ്മിസ്ട്രസ് ശിഖ, കരിയർ ഗൈഡൻസ് കോർഡിനേറ്റർ പ്രചിഷ എം കെ തുടങ്ങിയവർ ആശംസാപ്രസംഗങ്ങൾ നടത്തി.വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം കൊണ്ടും പരിപാടി ഏറെ ശ്രദ്ധേയമായി. പ്രിൻസിപ്പൽ നിഷ വി സ്വാഗതവും സജിത്ത് നന്ദിയും പറഞ്ഞു.