പയ്യോളി : തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ശുദ്ധജല വിതരണം ഉറപ്പാക്കുന്നതിനായി വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് സ്ഥാപിച്ചു. ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സിൽവർ ഹിൽസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.
ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശിഖ ഒ.കെ, ഡിസ്ട്രിക്ട് സെക്രട്ടറി സെനോൺ ചക്യാട്ട്, സർവീസ് കമ്മിറ്റി ചെയർപേഴ്സൺ സുനിൽകുമാർ, ബ്ലോക്ക് മെമ്പർ ശ്രീനിവാസൻ, പിടിഎ പ്രസിഡണ്ട് പ്രമോദ് ചാലിൽ, പിടിഎ മെമ്പർ ജി.കെ. ബാബു, സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ എന്നിവർ പ്രസംഗിച്ചു.
സേഫ് ഡ്രോപ്സ് ടോട്ടൽ വാട്ടർ മാനേജ്മെൻറ് സൊല്യൂഷൻ ആണ് ഈ പദ്ധതി ഏറ്റെടുത്ത് സ്ഥാപിച്ചത്.