പയ്യോളി: തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ‘സർഗായനം 2025’ ന്റെ ഭാഗമായി ‘മികവുത്സവം’ സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ഈ അധ്യയന വർഷം വിദ്യാലയത്തിൽ നടപ്പിലാക്കിയ അക്കാദമിക പ്രവർത്തനങ്ങളുടെ പ്രദർശനം എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ. എ കെ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. വടകര വിദ്യാഭ്യാസ ജില്ല ഓഫീസർ രേഷ്മ.എം മുഖ്യാതിഥിയായിരുന്നു.
സി രാജീവൻ മാസ്റ്റർ അക്കാദമിക മികവ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സി. പ്രമോദ് അധ്യക്ഷത വഹിച്ചു. ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ്, ഹെഡ്മാസ്റ്റർ പി. സൈനുദ്ദീൻ മാസ്റ്റർ ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സചിത്രൻ മാസ്റ്റർ ,പിടിഎ വൈസ് പ്രസിഡണ്ട് രമേശൻ കൊക്കാലേരി, ഷിബു. എവി., ശ്രീശരാജ്, ബിജില, ധന്യ പി, പ്രേംജിത്ത് വി.ആർ എന്നിവർ സംസാരിച്ചു.