തിക്കോടി ഗ്രാമപഞ്ചായത്തും കൃഷിഭവനും കര്‍ഷകദിനം ആചരിച്ചു

news image
Aug 17, 2024, 2:52 pm GMT+0000 payyolionline.in

 

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പരിപാടി ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കുകയും ചെയ്തു.

സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പ്രനില സത്യൻ , ആർ വിശ്വൻ ,കെ ടി ഷക്കില , ബ്ലോക്ക് പഞ്ചായത്ത് മെമ്പറും തിക്കോടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ രാജീവന്‍ കൊടലൂര്‍ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ എം അബ്ദുള്ളക്കുട്ടി, ബിനു കരോളി, അബ്ദുൽ മജീദ് വി കെ , ദിബിഷ , ജിഷ , വിവിധ രാഷ്ട്രീയ പാർട്ടികളായി ജനാർദ്ദനൻ പി , കെ.പി രമേശൻ , ശശി എടവനകണ്ടി ,ഒ.കെ ഫൈസല്‍ , എം കെ പ്രേമൻ , രവീന്ദ്രൻ എടവനകണ്ടി , മുതിര്‍ന്ന കര്‍ഷകനായ ശ്രീ ബാലകൃഷ്ണന്‍ കിടാവ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരായി കെ.കെ രാജന്‍ കരുവന്‍റെ കണ്ടി, മുഹമ്മദ് കിടഞ്ഞിപുത്തലത്ത്, ഗണേശന്‍ കെ കണ്ണഞ്ചേരികുനി, ഷീബ പുതിയോട്ടുകണ്ടി, പ്രമീള രാജന്‍ ചേലക്കല്‍, രാധ മുക്കത്ത്കുനി, നിഖില്‍ പട്ടേരി, മുഹമ്മദ് റായന്‍ തമന്ന, നാരായണന്‍ കേളോത്ത് എന്നവരെ തീരഞ്ഞെടുത്തു. പരിപാടിയിൽ, കൃഷി അസിസ്റ്റൻറ്  ബീന ടിഎ നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe