തിക്കോടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് നിട്ടോടി രാഘവന്‍ അന്തരിച്ചു

news image
Aug 6, 2023, 4:20 pm GMT+0000 payyolionline.in

പുറക്കാട്‌: നിട്ടോടി രാഘവന്‍ (75) അന്തരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ,മേലടി ബ്ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ്, തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്‍റ് , ബ്ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി ട്രഷറര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. നാടക നടന്‍ , സാംസ്കാരിക പ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിട്ടോടി രാഘവന്‍ പുറക്കാട്ടെ ഏറ്റവും ജനകീയനായ പൊതുപ്രവര്‍ത്തകരില്‍ ഒരാളാണ്.പഞ്ചായത്ത് അധ്യക്ഷനായിരിക്കെ പുറക്കാടിന്‍റെ സര്‍വതോന്മുഖമായ വികസനങ്ങള്‍ക്കൊക്കെയും നിട്ടോടിയുടെ കെെയൊപ്പു പതിഞ്ഞിരുന്നു. പുറക്കാട് മിനിസ്റ്റേഡിയം,ജവഹര്‍ലാല്‍ നെഹ്റു സ്മാരക സാംസ്കാരിക നിലയം എന്നിവയൊക്കെ യാഥാര്‍ത്ഥ്യമാക്കുന്നത് നിട്ടോടിയുടെ ആത്മാര്‍ത്ഥ പരിശ്രമത്തിന്‍റെ ഭാഗമാണ്. പുറക്കാട് ടാഗോര്‍ ആര്‍ട്സ് ക്ളബിന്‍റെ ( പി ടി എ സി ) മുഖ്യ സംഘാടകനായ നിട്ടോടി അക്കാലത്തെ രാഷട്രീയ നാടകങ്ങളില്‍ സജീവമായിരുന്നു.കേരളത്തിലുടനീളം പ്രദര്‍ശനം നടത്തിയ കെെബോംബ് നാടകവും പള്ളിക്കര വി.പി മുഹമ്മദിന്‍റെ ”കത്തി” എന്ന സിനിമയിലും അദ്ദേഹം തിളങ്ങി നിന്നിരുന്നു. നിട്ടോടിയുടെ സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് പുറക്കാട് വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ : ലീല മക്കള്‍ : സബിത, സരിത, സജിത്ത്.മരുമക്കള്‍ : ഉണ്ണികൃഷ്ണന്‍ പഞ്ഞാട്ട്, മണി കീഴൂര്‍. സഹോദരങ്ങള്‍: കാര്‍ത്ത്യായനി മൂടാടി , പ്രഭാകരന്‍ നിട്ടോടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe