തിക്കോടി പഞ്ചായത്തും കൃഷിഭവനും കർഷദിനം ആചരിച്ചു

news image
Aug 18, 2023, 2:51 am GMT+0000 payyolionline.in

തിക്കോടി:  തിക്കോടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം  ആചരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് ബസാറിൽ നിന്നും വാദ്യമേള അകമ്പടിയോടെ വിളംബര ഘോഷയാത്ര തിക്കോടി കൃഷിഭവൻ പരിസരത്ത് എത്തിച്ചേർന്നു. തുടർന്ന് തെരഞ്ഞെടുത്ത കർഷകരെ ആദരിക്കലും കർഷക ദിനാചരണവും നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ച ചടങ്ങിന് കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചെങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത കർഷകരെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രനില സത്യൻ , ആർ വിശ്വൻ, കെ ടി ഷക്കില എന്നിവർ ചേർന്ന് ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കെ ശ്രീനിവാസൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ എം അബ്ദുള്ളക്കുട്ടി, സന്തോഷ് തിക്കോടി, അബ്ദുൽ മജീദ് വി കെ , ദിബിഷ , ജിഷ , ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു കളത്തിൽ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കർ , വിവിധ രാഷ്ട്രീയ പാർട്ടികളായി ജനാർദ്ദനൻ പി , ശശി എടവനകണ്ടി , എൻ എം കുഞ്ഞബ്ദുള്ള , എം കെ പ്രേമൻ , രവീന്ദ്രൻ എടവനകണ്ടി, കെ പി റാണപ്രതാപ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരായി ദാമോദരൻ എള്ളുവളപ്പിൽ രവീന്ദ്രൻ അയനം , ആമിര്‍ ഷഹനാസ് , പി കെ സത്യൻ , വനജ മധുസൂദനൻ , സുസ്മിത ഇറ്റിപ്പുറത്ത് , നാരായണൻ കിഴക്കയിൽ, കീരാച്ചി മുക്കത്ത്, മുഹമ്മദ് പാലോളി കണ്ടി എന്നവരെ തീരഞ്ഞെടുത്തു. പരിപാടിയിൽ, കൃഷി അസിസ്റ്റൻറ് ശ്രീരാജ് പി നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe