തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം തൃക്കോടൂർ യു പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്കൂൾ പ്രധാനാധ്യാപകൻ സുധീർ ജി പി സ്വാഗത ഭാഷണം നടത്തി. വാർഡ് മെമ്പർ ജയകൃഷ്ണൻ ചെറുകുറ്റി അധ്യക്ഷ പദവി അലങ്കരിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ഷിബു എ വി, രണ്ടാം വാർഡ് മെമ്പർ ബിനു കാരോളി, എം.പി.ടി.എ പ്രസിഡന്റ് രജനി നിഷാന്ത്, ബി.ആർ.സി കോർഡിനേറ്റർ നാജിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കുള്ള സ്കൂൾകിറ്റ് വാർഡ് മെമ്പർ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജ്യോതിഷ് എം കെ നന്ദി പറഞ്ഞു. കുട്ടികൾക്കുള്ള മധുരവിതരണം നടത്തി.