തിക്കോടി: കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പാലൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക്, വർഷം തോറും നൂറ്റാണ്ടുകളായി നടക്കുന്ന ആറാട്ട് മഹോത്സവ എഴുന്നള്ളത്ത് തടസ്സപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ തിക്കോടി പൂവെടിത്തറ ഭാഗത്ത് അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട്, കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര സേവാസമിതി എംപി പിടി ഉഷയ്ക്ക് നിവേദനം നൽകി.ഈ ആവശ്യം പരിഗണിക്കാമെന്ന് എംപി ഉറപ്പുനൽകി.
ക്ഷേത്രം വൈസ് പ്രസിഡണ്ട് മനപ്പുറത്ത് ചന്ദ്രൻ നായർ, സേവാസമിതി അംഗം കോരച്ചൻകണ്ടി ശ്രീധരൻ, സുനിൽ കള്ളയിൽ, പ്രജീഷ് മുണ്ടിയന്റവിട, ഉണ്ണി പറപ്പാൻ തൊടി, ബിജെപി പയ്യോളി മണ്ഡലം പ്രസിഡണ്ട് എ.കെ. ബൈജു എന്നിവരാണ് പിടി ഉഷ എം പിക്ക് നിവേദനം നല്കിയ സംഘത്തിലുണ്ടായിരുന്നത്.