തിക്കോടി മീത്തലെ പള്ളിയിൽ നബിദിന പരിപാടിക്ക് തുടക്കമായി

news image
Sep 14, 2024, 5:53 am GMT+0000 payyolionline.in

നന്തിബസാർ: തിക്കോടി മീത്തലെ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാല് ദിവസങ്ങളിലായി കൊണ്ടാടുന്ന  നബിദിനാഘോഷത്തിന് ഇന്ന് ജുമുഅക്ക് ശേഷം പള്ളിയിൽ  മഹല്ല് ട്രഷറർ ആർ വി. അബ്ദുൽ ഹമീദ് മൗലവി പതാക ഉയർത്തിക്കൊണ്ട്  ആരംഭിച്ചു.

ഖത്തീബ് ഹാഫിള് അഷ്‌കർ അസ്ഹരി പ്രാർത്ഥന നിർവഹിച്ചു. പ്രസിഡണ്ട്‌ ഇല്യാസ് ദാരിമി, സെക്രട്ടറി തോട്ടത്തിൽ അസ്സു തുടങ്ങി ഭാരവാഹികളും മഹല്ല് നിവാസികളും സാക്ഷ്യം വഹിച്ചു. സപ്റ്റംബർ 14 മുതൽ  വിവിധ പരിപാടികളോടെ ആരംഭിച്ച് 17ചൊവ്വാഴ്‌ച മഗ്‌രിബിന് ശേഷം നടക്കുന്ന മജ്ലിസുന്നൂർ ആത്‍മീയ സംഗമം പ്രഗത്ഭ വാഗ്മി ജാഫർ ദാരിമി തിക്കോടി നിർവഹിക്കുന്ന മദ്ഹുർ റസുൽ പ്രഭാഷണത്തോടെ സമാപിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe