തിക്കോടി : തിക്കോടി പഞ്ചായത്ത് ബസാര്‍ സ്നേഹതീരം റസിഡൻ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പതിനഞ്ച് ദിവസത്തെ വനിതാ യോഗ ക്ലാസിന് സമാപനം.
അസോസിയേഷൻ പ്രസിഡന്റ് ടി. ഖാലിദ് ക്ലാസിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സി.ബിലൻ, അഞ്ജിമ.ആർ.പി വിപഞ്ചികാ കൃഷ്ണ എന്നിവർ പ്രസംഗിച്ചു. ഇൻസ്ട്രക്ടർ സി.സുനിതയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം