തുടരുന്ന കുടിപ്പക; രോഹിണി കോടതി വെടിവെപ്പ് കേസ് പ്രതി ജയിലിൽ കൊല്ലപ്പെ‌ട്ടു, അടിച്ചുകൊന്നതെന്ന് പൊലീസ്

news image
May 2, 2023, 5:14 am GMT+0000 payyolionline.in

ദില്ലി: ദില്ലി‌യിലെ രോഹിണി കോടതി വെടിവെപ്പ് പ്രതി തിഹാർ ജയിലിൽ കൊല്ലപ്പെട്ടു. തില്ലു താജ്പുരിയ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ നേതാവായ ഇയാളെ എതിർ സംഘം ആക്രമിക്കുകയായിരുന്നു.

2021 സെപ്തംബറിൽ രോഹിണി കോടതിയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് സുനിൽ മാൻ എന്ന തില്ലു താജ്പുരിയ ജയിലിലാകുന്നത്. ഇന്ന് രാവിലെ എതിർ ​ഗുണ്ടാ സംഘം ഇയാളെ ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷമേ ലഭ്യമാകൂ എന്നും പൊലീസ് പറഞ്ഞു. ദില്ലിയിലെ രണ്ട് കുപ്രസിദ്ധ ​ഗുണ്ടാസംഘങ്ങളാണ് ഏറ്റുമുട്ടിയത്.

207 ആം നമ്പർ കോടതി മുറിയിൽ  എത്തിയ തില്ലുവിന്റെ അനുയായികൾ ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തിരിച്ചടിച്ച പൊലീസ് രണ്ട് അക്രമികളെയും  വധിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ മറി കടന്ന്  അഭിഭാഷക വേഷത്തിലാണ്,  തോക്കുമായി ഗുണ്ടകളായ രാഹുലും മോറിസും  കോടതി മുറിക്കുള്ളിൽ കയറിയത്. പ്രതികൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.  ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഗോഗിയേയും രക്ഷിക്കാനായില്ല. ആറ് തവണ  ഗോഗിക്ക് വെടിയേറ്റിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe