തുറയൂർ: അങ്ങാടി കടവത്ത് അസ്സൈനാർ ഹാജി- തെനങ്കാലിൽ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും അയാണി മെഹബൂബ് മെമ്മോറിയൽ റണ്ണേയ്സ് അപ്പിനും വേണ്ടി ടാസ്ക് തുറയൂർ സങ്കടിപ്പിക്കുന്ന 28-–ാംമത് അഖിലേന്ത്യ വോളി മേള പയ്യോളി അങ്ങാടിയിലെ എ.സി നൗഷാദ് ഫ്ളെഡ്ലിറ്റ് സ്റ്റേഡിയത്തിൽ നാളെ തുടക്കമാകും. ഏപ്രിൽ 3 ന് വൈകിട്ട് 7 മണിക്ക് ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസ് ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ 9 വരെ വിവിധ ഡിപ്പാർട്ട്മെന്റ് ടീമുകൾ മാറ്റുരക്കും. ‘ലഹരിക്കെതിരെ നാടിനൊപ്പം വോളി ബോൾ’ എന്ന ലഹരി വിരുദ്ധ സന്ദേശം ഉയർത്തി പിടിച്ചുകൊണ്ടാണ് ഇത്തവണ വോളി മേളയ്ക്ക് തുടക്കം കുറിക്കുന്നത്. മേളയുടെ പ്രചരണത്തിന്റെ ഭാഗമായി ഇന്ന് പയ്യോളി അങ്ങാടിയിൽ വിളംബര ജാഥ നടത്തി. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ റസാഖ് കുന്നുമ്മൽ, കൺവീനർ എ.എം സജീബ്, ഖജാൻജി എ.എം റഫീഖ് , മൂസ മണിയോത്ത്, തെനങ്കാലിൽ ഇസ്മായിൽ, സി.എ നൗഷാദ് മാസ്റ്റർ, കുറ്റിയിൽ റസാഖ്, അമ്മദ് മണിയോത്ത്, ഹംസ കോയിലോത്ത്, പി.കെ കിഷോർ, സി.കെ അസീസ് , പുതുക്കൂടി ബാലഗോപാലൻ, വി. ഹമീദ് മാസ്റ്റർ, ആദിൽ മുണ്ടിയത്ത്, എ.എം മുസ്തഫ , എ.ടി റംഷിദ് , സജീവൻ ഒടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഉദ്ഘാടന മത്സരമായ നാളെ കെ.എസ്.ഇ.ബി യും ഇൻകം ടാക്സ് ചെന്നൈ എന്നീ ടീമുകൾ ഏറ്റുമുട്ടും.