തുറയൂർ : തുറയൂരിലെ സാമൂഹ്യ ക്ഷേമ രംഗത്ത് നിറ സാന്നിധ്യമായ വിസ്‌ഡം സകാത് സെല്ലിന്റെ ആഭിമുഖ്യത്തിൽ നിർധരരായ 225 ഓളം കുടുംബങ്ങൾക്ക് നോമ്പ് തുറ കിറ്റ് വിതരണം ചെയ്തു . സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്ന തുറയൂർകാരായ സുമനസുകളിൽ നിന്ന് സ്പോന്സര്ഷിപ്പിലൂടെയാണ് കിറ്റുകൾ ശേഖരിച്ചത്.
ശേഖരണത്തിനും വിതരണത്തിനും സകാത് സെൽ ചെയർ മാൻ സകരിയ കരിയാണ്ടി , കൺവീനർ സിപി ഹിറാഷ് , ആദിൽ മുണ്ടിയത്, ഷഹീൻ, അൻസാർ , ടി പി ഫാരിസ് , എം പി അബുബക്കർ , ഷാനിദ്, ഇസ്മായിൽ വരോൽ, എം പി സൈഫുല്ല , ടിപി അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി .
വിസ്‌ഡം തുറയൂർ സകാത് സെൽ കഴിഞ്ഞ വര്ഷം നിരാലംബരായ രോഗികൾക്കു അശരണരായ പാവപ്പെട്ട കുടുംബത്തിന് മരുന്ന് ഭക്ഷണം വീട് നിർമാണം പഠന സഹായം സ്വയം തൊഴിൽ എന്നിവക്ക് വേണ്ടി പതിനഞ്ചു ലക്ഷത്തോളം രൂപ ചിലവഴിച്ചിരുന്നു. തുറയൂരും പരിസരത്തുമായി ഒരു പാട് പേർക്ക് ആശ്വാസമായി തീരുന്ന ഈ സംരംഭവുമായി സഹകരിക്കാൻ പുണ്യമാസമായ റമദാ നിൽ എല്ലാവരും തയ്യാറാകണമെന്ന് കൺവീനർ ഹിറാഷ്, ചെയർമാൻ സകരിയ്യ എന്നിവർ അഭ്യർത്ഥിച്ചു.