തുറയൂർ: ഈ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന് വേണ്ടി തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പ് ഇൻസൈറ്റർ 2025 ശ്രദ്ധേയമായി. മാനദണ്ഡങ്ങൾ പോലും പാലിക്കാതെയുള്ള വിഭജനത്തിനെതിരെ യുഡിഎഫ് ന്റെ നേതൃത്വത്തിൽ സമര പരിപാടികൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ ഒരു പശ്ചാത്തലത്തിൽ ആണ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും വനിതാ ലീഗ് യൂത്ത് ലീഗ് എം എസ് എഫ് ഹരിത നേതാക്കൾ പങ്കെടുത്തു കൊണ്ടാണ് ഇൻസൈറ്റർ 2025 സംഘടിപ്പിച്ചത് .
പേരാമ്പ്ര മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് ഉൽഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടിപി അബ്ദുൽ അസീസ് അധ്യക്ഷം വഹിച്ചു ജനറൽ സെക്രട്ടറി സികെ അസീസ് സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് മുനീർ കുളങ്ങരെ, എം എസ് എഫ് നാഷണൽ വൈസ് പ്രസിഡന്റ് ലത്തീഫ് തുറയൂർ, …. എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഹാഫിസ് മുഹമ്മദ് യാസീൻ കുളങ്ങര ഖിറാഅ ത്ത് നടത്തി.
രാവിലെ 9.30 നു പഞ്ചായത്ത് സീനിയർ വൈസ് പ്രസിഡന്റ് വിപി അസൈനർ പതാക ഉയർത്തിയതോടെയാണ് ഇൻസൈറ്ററിന് തുടക്കം കുറിച്ചത്. ക്യാമ്പ് ഡയറക്ടർ സി എ നൗഷാദ് വർക്ഷോപിന് ആവശ്യമായ നിർദ്ദേശങ്ങൾ കൊടുത്തു.
ആദ്യത്തെ സെഷനിൽ ഉസ്മാൻ താമരശ്ശേരി പഞ്ചായത്ത് ഭരണ പരിഷ്കാരങ്ങളും പുതിയ തലമുറയിലേക്ക് രാഷ്ട്രീയ അവബോധം ഉണ്ടാക്കേണ്ട ആവശ്യകതയും നാട്ടുകാർക്ക് സർക്കാർ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനുള്ള മാർഗങ്ങളും സേവന തല്പരതയും മുസ്ലീം ലീഗ് കാലങ്ങളായി ചെയ്ത് വരുന്ന ജന നന്മകളും ചെയ്തിട്ടുള്ള നേട്ടങ്ങളും വിശദീകരിച്ചു.
പുതിയ തല മുറയ്ക്ക് ആവേശം പകരുന്ന മോട്ടിവേഷൻ ക്ലാസ് ആണ് റഷീദ് കൊടിയൂറ അവതരിപ്പിച്ചു.
പഞ്ചായത്ത് നേരിടുന്ന ഭരണ രംഗത്തെ വിവിധ വിഷയങ്ങൾ നേട്ടങ്ങൾ കോട്ടങ്ങൾ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ച ചെയ്തതു. ഗ്രൂപ്പ് ലീഡർമാർ മാരായ പെരിങ്ങാട്ട് മൊയ്തീൻ, ഷംസീന, യൂസഫ് കേളങ്കണ്ടി, കുഞ്ഞലവി കുയിമ്പിൽ, കൊട്ടിയാടിമുഹമ്മദ്, യൂസി വാഹിദ് കെ എം അബ്ദുറഹ്മാൻ എന്നിവർ ക്രോഡീകരിച്ചു അവതരിപ്പിച്ചു. ഇടവേളയിൽ എന്റർടൈൻമെന്റ് പ്രോഗ്രാമിന് ഹംസ പയ്യോളി യും യൂത്ത് ലീഗു നേതാക്കളും നേതൃത്വം കൊടുത്തു.
സമാപന സമ്മേളനത്തിൽ പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് പിടി അബ്ദുറഹ്മാൻ അധ്യക്ഷം വഹിച്ചു. പടന്നയിൽ മുഹമ്മദ് അലി സ്വാഗതം പറഞ്ഞു. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങൾ അവതരിപ്പിച്ചു കൊണ്ട് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ് അബ് കീഴരിയൂർ സംസാരിച്ചു. ഒഎം റസാക്ക് നന്ദി പറഞ്ഞു.