പയ്യോളി: ടാസ്ക് തുറയൂർ സംഘടിപ്പിക്കുന്ന അങ്ങാടി കടവത്ത് അസ്സൈനാർ ഹാജി, തെനങ്കാലിൽ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ആയാണി മെഹബൂബ് മെമ്മോറിയൽ റണ്ണേയ്സ് അപ്പിനും വേണ്ടി സംഘടിപ്പിക്കുന്ന 28-ാം മത് അഖിലേന്ത്യാ വോളി മേള പയ്യോളി അങ്ങാടിയിലെ എ.സി നൗഷാദ് ഫ്ളെഡ്ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു.
ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസ് ഉദ്‌ഘാടനം നിർവ്വഹിച്ചു.

ടാസ്ക് തുറയൂർ സംഘടിപ്പിച്ച അഖിലേന്ത്യാ വോളീമേള ഡി.ഐ.ജി യദീശ് ചന്ദ്ര ഉദ്ഘാടനം ചെയ്യുന്നു
ചെയർമാൻ കുന്നുമ്മൽ റസാഖ് അധ്യക്ഷനായി. ദുബൈ പോലിസ് മേജർ ഉമർ അൽ മദ്റൂഖി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഗിരീഷ്, ഡി.വൈ.എസ്.പി ഹരിപ്രസാദ്, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സുബാഷ്, ജനറൽ കൺവീനർ പ്രൊഫ:എ.എം സജീബ്, ട്രഷറർ എ.എം റഫീഖ്, മൂസ്സ മണിയോത്ത്,തെനങ്കാലിൽ ഇസ്മാഈൽ, ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുൽഖിഫിൽ , സി.എച്ച് ഇബ്രാഹിം കുട്ടി, എം.പി ഷിബു, സി.കെ അസീസ്, ബി. ബാലഗോപാൽ, അർഷാദ് ആയനോത്ത്, പി. ബാലഗോപാലൻ,പി.എം രാജൻ, കെ.
ടി ഹരീഷ് സംസാരിച്ചു.