തുറയൂർ: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു. തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിൽ കാർഷിക മേഖലയിൽ മികവ് തെളിയിച്ച വിവിധ കർഷകരായ അമ്മത് കൂടയിൽ, അബ്ദുറഹിമാൻ ചാലിക്കേണ്ടി, വനജ സത്യകുനി, അബ്ദുറഹിമാൻ വടക്കേ ചാലിൽ, അഭിനവ് ഹസിനെ പാട്ടത്തിൽ, നഹാസ് കളത്തിങ്കൾ,
നദീർ ചാതോത് എന്നിവരെ പ്രസിഡന്റ് ആദരിച്ചു.
ചടങ്ങിൽ കൃഷി ഓഫീസർ ഒ മാളവിക റിപ്പോർട്ട് അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കലാ പരിപാടികളും നടന്നു. തുറയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളട്ടിൽ ചടങ്ങിൽ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ദുൽഖുഫിൽ, മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയ്യർപേഴ്സൺ ലീന പുതിയോട്ടിൽ, തുറയൂർ ഗ്രാമ പഞ്ചായത്ത് സ്റ്റൻഡിംഗ് കമ്മിറ്റി ചെയർമ്മാൻമാരായ കെ എം രാമകൃഷ്ണൻ, ടി കെ ദിപിന, വാർഡ് അംഗങ്ങളായ സി എ നൗഷാദ് മാസ്റ്റർ, എ കെ കുട്ടികൃഷ്ണൻ, സി ഡി എസ് ചെയ്യര്പേഴ്സൻ അഞ്ചു മാടത്തിൽ, യുസഫ് കെ, അനിത ചാമാക്കലയിൽ,
ആർ ബാലകൃഷ്ണൻ, എം മൊയ്‌ദീൻ, മുഹമ്മദലി കോവുമ്മൽ, കെ ജയരാജൻ, വള്ളിൽ പ്രഭാകരൻ,ശ്രീനിവാസൻ കൊടക്കാട്ടു എന്നിവർ സംസാരിച്ചു. കൃഷി വകുപ്പിന്റെ നൂതന ഓൺലൈൻ സംവിധധാനങ്ങളെ പറ്റി കൃഷി ഓഫീസർ മാളവിക ക്ലാസ്സ് എടുത്തു.
കൃഷി അസിസ്റ്റന്റ് വിജില വിജയൻ നന്ദി പ്രകാശിപ്പിച്ചു.