തുറയൂർ: തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ഹജ്ജ് യാത്രികർക്കുള്ള യാത്രയയപ്പ് സംഗമം നടത്തി.
വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി ടി അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷo വഹിച്ചു.
ചടങ്ങിൽ അബ്ദുറഹ്മാൻ ഹൈത്തമി, സുഹൈൽ സഖാഫി, വി വി അമ്മദ് മാസ്റ്റർ,
ശരീഫ് പൊടിയാടി, ലത്തീഫ് തുറയൂർ, മുനീർ കുളങ്ങര, കണ്ടോത്ത് അബൂബക്കർ ഹാജി,
സി എ നൗഷാദ്, കുറ്റിയിൽ അബ്ദുറസാഖ്, ഒ എം റസാഖ്, പടന്നയിൽ മുഹമ്മദ് അലി, പികെ ഇസ്സുദ്ധീൻ, അഫ്നാസ് കുയിമ്പിൽ എന്നിവർ സംസാരിച്ചു . വിവിധ ശാഖ പോഷക സംഘടന നേതാക്കൾ ആശംസകൾ നേർന്നു.ചടങ്ങിന് സി കെ അസീസ് സ്വാഗതവും പി കെ മൊയ്‌ദീൻ നന്ദിയും പറഞ്ഞു.