തുറയൂർ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തുറയൂർ ഗ്രാമ പഞ്ചായത്ത് തൊഴിൽ മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്. ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. രാമകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ടി.കെ. ദിപിന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സബിൻ രാജ് , മെമ്പർമാരായ സുലൈഖ ലത്തീഫ്, ജിഷ കിഴക്കെ മാടായി, നജ്ല അഷ്റഫ്, വി.എം സജിത എന്നിവർ ആശംസ അർപ്പിച്ചുക്കൊണ്ട് സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ കെ സ്വാഗതവും, സി ഡി എസ് ചെയർപേഴ്സൺ അഞ്ചു മാടത്തിൽ നന്ദിയും പറഞ്ഞു. തൊഴിൽ മേളയിൽ 70 തൊഴിൽ അന്വേഷകരും 7 തൊഴിൽ ദാതാക്കളും പങ്കുചേർന്നു. അതിൽ 54 തൊഴിൽ അന്വേഷകരെ ഷോർട്ട് ലിസ്റ്റും 14 പേരെ നിലവിൽ സെലക്ട് ചെയ്യുകയും ചെയ്തു.