തുറയൂർ: തുറയൂർ ഗ്രാമ പഞ്ചായത്ത് അധിക കെട്ടിട നികുതി വർധനവ് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ യു ഡി എഫ് അംഗങ്ങൾ ബോർഡ് മീറ്റിംങ്ങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക് നടത്തി.
നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവും, തൊഴിലില്ലായ്മയും രൂക്ഷമായ സാഹചര്യത്തിൽ സാധാരണക്കാരുടെ മേലിൽ അധിക കെട്ടിട നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ പഞ്ചായത്ത് അംഗങ്ങളായ കുറ്റിയിൽ അബ്ദുറസാഖ്, എ.പി കുട്ടികൃഷ്ണൻ, കെ.എം.ജിഷ, കെ.പി ശ്രീകല, സി.എ നൗഷാദ് മാസ്റ്റർ എന്നിവർ പറഞ്ഞു.