തുറയൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റി ഉന്നത വിജയികളെ അനുമോദിച്ചു

news image
Jun 19, 2023, 8:34 am GMT+0000 payyolionline.in

തുറയൂർ: തുറയൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ വി ഹാജി പൊളിറ്റിക്കൽ സ്കൂൾ  എസ് എ സ് എൽ സി -പ്ലസ് ടു- നീറ്റു- നെറ്റ് ഉന്നത വിജയികളെ അനുമോദിച്ചു. സിജി ട്രെയിനർ എ കെ സമീർ മാസ്റ്റർ വേളം ക്ലാസ്സെടുത്തു. സാമൂഹിക ജീവകാരുണ്ണ്യ പ്രവർത്തകൻ എ കെ അബ്ദുറഹ്മാൻ അനുമോദന ചടങ്ങ് ഉദ്ഘാടനം  ചെയ്തു. ചടങ്ങിൽ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി പി അബ്‌ദുൾ അസീസ് മാസ്റ്റർ അധ്യക്ഷം വഹിച്ചു.

 

മുനീർ കുളങ്ങര, വി പി അസ്സൈനാർ, പി ടി അബ്ദുറഹ്മാൻ മാസ്റ്റർ,ഒ എം റസാഖ്, മുഹമ്മദ്‌ അലി പി,  പി കെ ഇസ്സുദ്ധീൻ,കോവുമ്മൽ മുഹമ്മദ്‌ അലി, മൊയ്‌ദീൻ പെരിങ്ങാട്ടു. കുന്നുമ്മൽ അബ്ദുറഹ്മാൻ, ഷാജഹാൻ കിഴക്കലോൽ, അമീർ തോലേരി, അദീബ് പി ടി, യൂ സി വാഹിദ് മാസ്റ്റർ. നസീർ പൊടിയാടി,ആയിഷ എം എം, ശരീഫ എം പി ഹാജറ പാട്ടത്തിൽ എന്നിവർ സംസാരിച്ചു. സി എ നൗഷാദ് മാസ്റ്റർ സ്വാഗതവും പാവട്ട കുറ്റി മൊയ്‌ദീൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe