തൃക്കോട്ടും ശ്രീ പെരുമാൾപുരം മഹാശിവക്ഷേത്ര ആറാട്ട് മഹോത്സവം മാർച്ച് 22 ന്

news image
Mar 21, 2024, 6:13 am GMT+0000 payyolionline.in

പയ്യോളി :  തൃക്കോട്ടും ശ്രീ പെരുമാൾപുരം മഹാശിവക്ഷേത്ര ആറാട്ട് മഹോത്സവം മാർച്ച് 22 നു   വൈകിട്ട 7 മണിയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരശ്ശേരി ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിനു കൊടിയേറും.തുടർന്ന് 7 മണിയ്ക്ക് മഹേഷ് തൃക്കോട്ടൂരിൻ്റെ പഞ്ചാരി മേളം, രാത്രി 8.30 ന് പ്രാദേശിക കാലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. മാർച്ച് 23 നു  വൈകിട്ട് 4 മണിയ്ക്ക് -തിരുവാഭരണ ഘോഷയാത്ര ഉരുക്കരയിലെ ക്ഷേത്രം വിശ്രമത്തറയിൽ നിന്ന് പുറപ്പെടും.

രാത്രി 7  മുതൽ ശ്രീപെരുമാൾപുരം നൃത്ത സംഗീത വിദ്യാപീംത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗി താർച്ചനയും നൃത്ത അരങ്ങേറ്റവും നൃത്ത സന്ധ്യയും നടക്കും. മാർച്ച് 24 നു  വൈകിട്ട് 5 മണിക്ക് അക്ഷരശ്ലേക സഭസ്സ്, 6.30 ന് പ്രഭാക്ഷണം പദ്മപ്രഭ എൻ.കെ. രാത്രി 8 മണിക്ക്  ക്ഷേത്ര പരിസരത്തു വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം,  8: 30 ന് സേവിക സമിതിയുടെ നേതൃത്വത്തിൽ തിരുവാതിരയും കൈകൊട്ടി കളിയും രാത്രി 9.30 ന് കോഴിക്കോട് പാർത്ഥസാരഥി ഓർകസ്ട്ര അവതരിപ്പിക്കുന്ന ഹൃദയരാഗം.

മാർച്ച് 25 നു തിങ്കളാഴ്ച രാവിലെ ഉത്സവബലി. 12 മണിക്ക്  പ്രസാദഊട്ട്, വൈകിട്ട് 5 മണിക്ക്  ഡോ:അമ്മന്നൂർ രജനീഷ് ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, വൈകിട്ട് 7 മണിക്ക് ഗ്രാമപ്രദക്ഷീണം ഗജവീരൻ്റെ അകമ്പടിയോടെ തുടർന്ന് രാതി 9 മണിയ്ക്ക് കണ്ണൂർ മലർവാടി എൻറ്റർടെയ് മെറ്റ് അവതരിപ്പിക്കുന്ന ദി മാസ് ഷോ, മാർച്ച് 26 നു  ശനിയാഴ്ച 4 മണി മുതൽ അഘോഷവരവുകൾ, 6 മണിയ്ക്ക ഭജനസായി സമിതി തിക്കോടി അവതരിപ്പിക്കുന്നു രാത്രി 8 മണിയ്ക്ക് പള്ളിവേട്ട എഴുന്നള്ളത്ത് രാത്രി 10 മണിക്ക് വെടിക്കെട്ട് മാർച്ച് 27 ബുധൻ രാവിലെ കുളിച്ചാറാട്ട് തുലാഭാരം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe