തൃശൂരിൽ ലഹരിമരുന്നുമായി സഹോദരങ്ങൾ പിടിയിൽ

news image
Jun 23, 2023, 1:44 pm GMT+0000 payyolionline.in

തൃശൂർ : വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാം എം ഡി എം എയും 10 കിലോ കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസും, സഹോദരൻ അജിത് ജോസുമാണ് പിടിയിലായത്.

സഹോദരങ്ങളിൽ ഇളയവനായ അജിത്താണ് എം ഡി എം എ വിൽപ്പന നടത്തിയിരുന്നത്. അജിലിന്റെ നേതൃത്വത്തിലാണ് യുവാക്കൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe