മൂടാടി സർവ്വീസ് സഹകരണ ബാങ്ക് ഉന്നത വിജയികൾക്ക് അനുമോദനം നൽകുന്നു; അപേക്ഷ ക്ഷണിച്ചു

news image
Jun 23, 2023, 2:01 pm GMT+0000 payyolionline.in

മൂടാടി: എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മൂടാടി സർവ്വീസ് സഹകരണ ബാങ്കിലെ മെമ്പർമാരുടെ മക്കൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും ജൂലായ് 1 ന് വൈകുന്നേരം 4 മണിക്ക് നന്തി വൃന്ദ കോംപ്ലക്സിൽ  സംഘടിപ്പിക്കുകയാണ്.

അനുമോദനത്തിന് അർഹരായവർ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഒരു ഫോട്ടോയും ജൂൺ 29 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി മൂടാടി സർവ്വീസ് സഹകരണ ബാങ്കിന്റെ നന്തി ഹെഡ്ഓഫീസിലോ മൂടാടി ബ്രാഞ്ചിലോ നൽകണമെന്ന് അധികൃതർ അറിയിച്ചു.
.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe