കാരയാട് : ഓൾ കേരള സംയുക്ത തെങ്ങ് കയറ്റ തൊഴിലാളി യൂനിയൻെറ യോഗം കൊയിലാണ്ടി മെർച്ചന്റ് അസ്സോസിയേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.യോഗത്തിൽ സുനിൽകുമാർ.കെ.സ്വാഗതവും .ശ്രീധരൻ കാരയാട് അധ്യക്ഷവും,ബാബു.പി.കെ.കെ നന്ദിയും പറഞ്ഞു.യോഗത്തിൽ പതിനഞ്ചംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു.
ശ്രീധരൻ കാരയാട് പ്രസിഡൻ്റ്, സുനിൽകുമാർ.കെ.സെക്രട്ടറി, ഗിരീഷ് കുമാർ ഖജാൻജി യുമായി തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടീവ് അംഗങ്ങളായി,നാണു പന്നിക്കോട്ടൂർ, സത്യൻ പന്തിരിക്കര, രവീന്ദ്രൻ.പി.പി, ദിലീപ് കുമാർ,അത്തോളി, ബാബു പി.കെ.കെ,ലിനീഷ് മൊടക്കല്ലൂർ,ബാബു.പി.മഹേഷ് ഒഞ്ചിയം എന്നിവരെയും തെരഞ്ഞെടുത്തു.