കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ് അസോസിയേഷൻ ജനറൽ ബോഡി യോഗം ഖത്താര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. തൊഴിൽ നികുതി ഹരിത കർമ്മ സേനയുടെ ഫീസ് ഒന്നിച്ച് അടക്കണമെന്ന തീരുമാനo അടിയന്തരമായി പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ കെ എം എ പ്രസിഡണ്ട് കെ കെ നിയാസ് അധ്യക്ഷത വഹിച്ചു. കെ പി രാജേഷ് അമേത്ത് കുഞ്ഞഹമ്മദ് പി. പവിത്രൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അമേത്ത് കുഞ്ഞഹമ്മദ് പ്രസിഡന്റ് പി കെമനീഷ് മലബാർ ചിപ്സ് ജനറൽ സെക്രട്ടറി പി കെ ഷുഹൈബ് ഖജാൻജി എന്നിവരെതെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ട്മ്മാർ കെ ഗോപാലകൃഷ്ണൻ, പി ചന്ദ്രൻ ബാബു, സുകന്യ പ്രസ് അസീസ് . ജോയിൻ സെക്രട്ടറിമാർ – സുനിൽ പ്രകാശ് വി പി വി ബഷീർ, അരുൺകുമാർ കെ വി നസീർ എന്നിവരെ തിരഞ്ഞെടുത്തു
