തോലേരി: മുകപ്പൂർ ജി എൽ പി സ്കൂളിലെ ഓണാഘോഷപരിപാടി ശ്രദ്ധേയമായി. ബി ആർ സി ട്രെയിനറും നാടകനടനുമായ ഉദയേഷ് ചേമഞ്ചേരി അണിയിച്ചൊരുക്കിയ മാവേലിയും, വാമനനും, ഓണപ്പൊട്ടനും, പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വാർഡ് മെമ്പർ കുട്ടി കൃഷ്ണൻ്റെയും സ്കൂൾ വികസന സമിതിയുടെയും നേതൃത്വത്തിൽ പുലിക്കളിയുടെയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോടെ സ്കൂളിലെത്തിയപ്പോൾ പ്രധാനാധ്യാപികയും പി ടി എ പ്രസിഡണ്ടും വിദ്യാർത്ഥികളും ചേർന്ന് അവരെ സ്വീകരിച്ചു. രക്ഷിതാക്കളും അധ്യാപകരും വിഭവ സമൃദ്ധമായ ഓണസദ്യയും പൂക്കളവുമൊരുക്കി. വിദ്യാർത്ഥികളുടെ കൗതുകമത്സരങ്ങളും പൂർവവിദ്യാർത്ഥികളുടെ തിരുവാതിരക്കളിയും ആഘോഷത്തിന് മാറ്റുകൂട്ടി.

