ദുബായിൽ കൂടുതൽ മേഖലകളിൽ പാർക്കിങ് ഫീസ് നൽകേണ്ടി വരും. മിർദിഫ് മേഖലയിൽ രണ്ട് പുതിയ പേയ്ഡ് പാർക്കിങ് സോണുകൾ ആരംഭിച്ചതായി എമിറേറ്റിലെ പെയ്ഡ് പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിൻ കമ്പനി അറിയിച്ചു.
ഓൺ-സ്ട്രീറ്റ് സോൺ 251സി യും ഓഫ്-സ്ട്രീറ്റ് സോൺ 251D യും തിങ്കളാഴ്ച മുതൽ പ്രവർത്തനക്ഷമമായതായി പാർക്കിൻ വ്യക്തമാക്കി.ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ഈ സോണുകളിൽ പാർക്കിങ് സൗജന്യമായിരിക്കും.