പയ്യോളി: പയ്യോളി മുൻസിപ്പൽ ദുബായ് കെഎംസിസിയുടെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് കാരുണ്യ കസേര നൽകി. ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ വാർഷിക പരിപാടി ഉൽഘാടനം ചെയ്തു. കെഎംസിസി ആസ്ഥാനത് നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ പാലിയേറ്റീവ് കൂട്ടായ്മകൾക്ക് അറുപതോളം വീൽ ചെയറുകൾ നൽകുന്നതിന്റെ ഔപചാരിക ഉദ്ഘാടനം സാഹിത്യകാരൻ ബഷീർ തിക്കോടി നിർവഹിച്ചു.

ദുബായ് പയ്യോളി മുനിസിപ്പൽ കെഎംസിസി കോഴിക്കോട് ജില്ലയിൽ വിതരണം ചെയ്യുന്ന വീൽ ചെയറുകളുടെ വിതരണോത്ഘാടനം ബഷീർ തിക്കോടി നിർവഹിക്കുന്നു
മുൻസിപ്പൽ കെഎംസിസി പ്രസിഡന്റ് മൊയ്തീൻ പട്ടായി അദ്ധ്യക്ഷത വഹിച്ചു. ഹസാന പദ്ധതി യുടെ വില്ലാ പ്രൊജക്റ്റ് ചെയർമാൻ സുൽത്താൻ അസീസ് വിശദീകരിച്ചു. ഹസാന പ്രൊജക്റ്റിന്റെ കഴിഞ്ഞ വർഷത്തെ പ്രോഫിറ്റ് വിഹിതം ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് ഗുണഭോക്താൾക്ക് കൈമാറി.
മുതിർന്ന നേതാക്കളായ സുൽത്താൻ അസീസ്, നിഷാദ് മൊയ്തു, സാജിദ് പുറത്തോട്ട് , സംസ്ഥാന കെഎംസിസിയുടെ വനിതാ വിഭാഗം കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട റംല മൊയ്തീൻ
എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ജില്ലാ സെക്രട്ടറി വി കെ കെ റിയാസ്, മണ്ഡലം പ്രസി: നാസിം പാണക്കാട്, ജനറൽ സെക്രട്ടറി നിഷാദ് മൊയ്തു. മണ്ഡലം ഭാരവാഹികളായ മുനീർ ടി.ടി, ഫസൽ തങ്ങൾ, ഷഫിക്ക് സംസം, റാഷിദ് കാപ്പാട്, ഫാത്തിഹ് പുറക്കാട്, എന്നിവർ പരിപാടിക്ക് ആശംസ നേർന്ന് സംസാരിച്ചു. മുൻസിപ്പൽ ഭാരവാഹികളായ ഫൈസൽ കാട്ടടി , നിഷാദ് ഇയ്യോത്തിൽ, അർഷാദ് പി കെ സി , മെഹ് നാസ്, അസ്നാൻ ടിപി, റിഹാദ്, അർഷാദ് ഇ സി , ജലീൽ ടിപി, നജീബ്, യൂനുസ്, അർഷാദ് ഉസ്താത്, ഇർഷാദ് കെ കെ, എന്നിവരോടൊപ്പം റഹീസ് കോട്ടക്കൽ പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി ഷംസീർ വി കെ സ്വാഗതവും ട്രഷറർ നാസർ മുപ്പൻ നന്ദിയും പറഞ്ഞു.