ദുബൈ കിരീടാവകാശി ശൈഖ് ഹംദാനെ ഉപപ്രധാനമന്ത്രിയായും പ്രതിരോധ മന്ത്രിയായും നിയമിച്ചു

news image
Jul 14, 2024, 1:15 pm GMT+0000 payyolionline.in

ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ യുഎഇ പ്രതിരോധമന്ത്രിയായും ഉപപ്രധാനമന്ത്രിയായും നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫെഡറൽ ഗവൺമെന്റിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്നാണിത്.ജനങ്ങളെ സ്നേഹിക്കുന്ന, ജനങ്ങള്‍ സ്നേഹിക്കുന്ന നേതാവാണ് ശൈഖ് ഹംദാനെന്നും യുഎഇ ഗവണ്‍മെന്‍റിന് അദ്ദേഹം മുതല്‍ക്കൂട്ടാകുമെന്നും രാജ്യത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കുമെന്നും ആത്മവിശ്വാസമുണ്ടെന്ന്  ശൈഖ് മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

വിദേശകാര്യ മന്ത്രിയുടെ ചുമതല നിലനിർത്തിയതിനാൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനെ ഉപപ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. യുഎഇ വിദ്യാഭ്യാസ മന്ത്രിയായി സാറ അൽ അമീരി നിയമിതയായി. അവർ മുൻപ് പൊതുവിദ്യാഭ്യാസ, അഡ്വാൻസ്ഡ് ടെക്നോളജി സഹമന്ത്രിയായിരുന്നു. ഹ്യൂമൻ റിസോഴ്‌സ്, എമിറേറ്റൈസേഷൻ മന്ത്രിയായ ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ ആക്ടിങ് മന്ത്രിയായും പ്രവർത്തിക്കും. വിദ്യാഭ്യാസ മന്ത്രിയായിരുന്ന അഹമ്മദ് ബെൽഹൂൽ ഇനി കായിക മന്ത്രാലയത്തെ സേവിക്കും. ആലിയ അബ്ദുല്ല അൽ മസ്റൂയിയെ സംരംഭകത്വ സഹമന്ത്രിയായും നിയമിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe