ദേശീയപണിമുടക്ക് വിജയിപ്പിക്കുക: കൊയിലാണ്ടിയിൽ യുഡിടിഎഫ് കൺവെൻഷനും വിളംബരജാഥയും

news image
Jul 8, 2025, 12:41 pm GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയപണിമുടക്ക് വിജയിപ്പിക്കുക എന്ന സന്ദേശം ഉയർത്തി
യുഡിടിഎഫ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷനും കൊയിലാണ്ടി ടൗണിൽ വിളംബര ജാഥയും നടത്തി.
കൺവെൻഷൺ എ.അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ടികെ നാരായണൻ അധ്യക്ഷത വഹിച്ചു. ജെ കെ എസ് നേതാവ് സികെ ബാബു, കാര്യാട്ട് ഗോപാലൻ, കെ ഉണ്ണികൃഷ്ണൻ ,ബിജു ചേമഞ്ചേരി, റാഫി കൊയിലാണ്ടി എന്നിവർ സംസാരിച്ചു. കാസിം കോടിക്കൽ സ്വാഗതവും അനിൽകുമാർ പള്ളിക്കര നന്ദിയും രേഖപ്പെടുത്തി.
കൊയിലാണ്ടി ടൗണിൽ നടന്ന വിളംബര ജാഥയ്ക്ക് ഹാഷിം, റഷീദ് പുളിയഞ്ചേരി അബ്ദുൾറഊഫ്‌ , ബിനീഷ്‌ലാൽ, പി രാഘവൻ , ജെ വി അബൂബക്കർ ,കെ കെ ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe