പയ്യോളി: മഴ കനത്തത്തോടെ ദേശീയപാതയിൽ വെള്ളക്കെട്ട്. പയ്യോളി ടൗണിൽ നിന്ന് 100 മീറ്റർ അകലെ പോലീസ് സ്റ്റേഷന് മുൻപിൽ ആണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളും ഉയർന്നതോടെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുകയായിരുന്നു. ഇതാണ് വെള്ളം കെട്ടി നിൽക്കാൻ കാരണമെന്ന് പറയുന്നു.ഇരുവശത്തെയും ഡ്രൈനേജ് നിർമ്മാണം പൂർത്തിയായെങ്കിലും ഇതിലേക്ക് വെള്ളം ഒഴുക്കി വിടാനുള്ള സംവിധാനമില്ല.ഇരുചക്രവാഹനക്കാരും ഓട്ടോറിക്ഷകളും ആണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.