കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം ടൗൺ ഹാളിൽ ചേർന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹംസ കണ്ണാട്ടിൽ സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിച്ചു. ഏരിയ സെക്രട്ടറി എസ് കെ ജെയ്സി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡൻ്റ് എം മോനിഷ അധ്യക്ഷയായി. ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ സെറീന അവതരിപ്പിച്ചു. ഏരിയ പ്രസിഡൻ്റ് സ്ഥലം മാറിയ ഒഴിവിലേക്ക് എക്സ് ക്രിസ്റ്റിദാസിനെ പുതിയ ഏരിയ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ യോഗം ജീവനക്കാരോട് ആഹ്വാനം ചെയ്തു.