‘നക്ഷത്രങ്ങൾ കെട്ടുപോകില്ല’; പി.എം ആർഷോയെ നേരിൽ കണ്ട് അഭിനന്ദിച്ച് മുഹമ്മദ് റിയാസ്

news image
Jun 21, 2023, 2:58 pm GMT+0000 payyolionline.in

കണ്ണൂർ : കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷേ‍ായെ നേരില്‍ കണ്ട് അഭിനന്ദിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രി തന്നെയാണ് തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ആര്‍ഷോയ്ക്കൊപ്പമുള്ള പടം പങ്കുവച്ച് ഇക്കാര്യം കുറിച്ചത്.

“കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല” എന്നെഴുതിയാണ് മന്ത്രി ആര്‍ഷോയ്ക്കൊപ്പമുള്ള പടം പങ്കിട്ടത്. കാലിക്കറ്റ്, കേരള, മഹാത്മാഗാന്ധി, മലയാളം, സംസ്കൃതം, കുസാറ്റ്, ആരോഗ്യം, കാർഷികം, വെറ്റിനറി, ഫിഷറീസ്, ടെക്നിക്കൽ യൂണിവേഴ്സിറ്റി തുടങ്ങി ഇന്റർ പോളി, ഇന്റർ ഐടിഐ, സ്കൂൾ പാർലമെന്റ് അടക്കമുള്ള എല്ലാ ജനാധിപത്യ വേദികളിലും എസ്എഫ്ഐയുടെ ഉജ്വല വിജയം തുടരുകയാണെന്നും മുഹമ്മദ് റിയാസ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

“കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല”
ഇന്നലെ കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ തൂത്തുവാരി. ഇന്ന് സഖാവ് ആർഷോയെ നേരിൽ കണ്ടു,അഭിനന്ദിച്ചു.

കാലിക്കറ്റ്, കേരള, മഹാത്മാഗാന്ധി, മലയാളം, സംസ്കൃതം, കുസാറ്റ്, ആരോഗ്യം, കാർഷികം, വെറ്റിനറി, ഫിഷറീസ്, ടെക്നിക്കൽ യൂനിവേഴ്സിറ്റി തുടങ്ങി ഇന്റർ പോളി, ഇന്റർ ഐടിഐ, സ്കൂൾ പാർലിമെന്റ് അടക്കമുള്ള എല്ലാ ജനാധിപത്യ വേദികളിലും എസ്എഫ്ഐയുടെ ഉജ്വല വിജയം തുടരുകയാണ്.
എസ്എഫ്ഐ ഒരു സ്വതന്ത്ര വിദ്യാർത്ഥി സംഘടനയാണ്. 16 ലക്ഷത്തോളം അംഗങ്ങളാണ് കേരളത്തിൽ എസ്എഫ്ഐക്കുള്ളത്. ഇതിൽ നല്ലൊരു ഭാഗം വിദ്യാർത്ഥികളും ഇടതുപക്ഷരാഷ്ട്രീയ ആഭിമുഖ്യമില്ലാത്ത കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്.

ഉയർത്തിപ്പിടിക്കുന്ന ശരിപക്ഷ നിലപാടുകളാണ് വിദ്യാർത്ഥികളുടെ ഹൃദയത്തിൽ എസ്എഫ്ഐയെ അപരാജിതരായി നിലനിർത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe