ന്യൂയോർക്ക്: ഇന്ത്യക്ക് അഭിമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം. ഏറ്റവും അധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത പൊതുപരിപാടി എന്ന റെക്കോർഡ് നേട്ടമാണ് 2023 ലെ യോഗ ദിനാചരണത്തിന് കൈവന്നിരിക്കുന്നത്. 135 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണ ഐക്യരാഷ്ട്ര സഭയുടെ ന്യൂയോർക്കിലെ ആസ്ഥാനത്ത് നടന്ന യോഗ ദിനാചരണത്തിൽ പങ്കെടുത്തത്. ഖത്തറിൽ 2022 ൽ നടന്ന യോഗ ദിനാചരണത്തിനായിരുന്നു നേരത്തെ ഈ റെക്കോർഡ്. ഇന്ത്യൻ എംബസിയുടെ കീഴിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ സംഘടിപ്പിച്ച ആ യോഗ പരിപാടിയിൽ 114 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഭാഗമായിരുന്നത്. ഈ ഗിന്നസ് റെക്കോർഡാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇത്തവണ തിരുത്തിയത്.
ഇന്ത്യക്ക് അഭിമാന നിമിഷം: ഗിന്നസിൽ പുതിയ റെക്കോഡിട്ട് യുഎന്നിലെ യോഗ ദിനാചരണം
Jun 21, 2023, 3:06 pm GMT+0000
payyolionline.in
‘നക്ഷത്രങ്ങൾ കെട്ടുപോകില്ല’; പി.എം ആർഷോയെ നേരിൽ കണ്ട് അഭിനന്ദിച്ച് മുഹമ്മദ് റ ..
എവിടെയും പോയിട്ടില്ല, ഇവിടുത്തെ മരത്തിലുണ്ട് ഹനുമാൻ കുരങ്ങ്! എങ്ങനെ പിടികൂടുമ ..