നടിയെ ആക്രമിച്ച കേസ്: വിചാരണ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ ശ്രമിച്ചു, നടന്നില്ല- ജഡ്ജി

news image
Feb 17, 2023, 5:22 am GMT+0000 payyolionline.in

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീം കോടതി നിര്‍ദേശിച്ച സമയ പരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ്. എന്നാല്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്ന പ്രോസിക്യുഷന്റെ ആവശ്യം ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി വേണമെന്നും വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടു.

 

സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ജനുവരി 31 നകം വിചാരണ പൂര്‍ത്തിയാക്കുന്നതിന് പരമാവധി ശ്രമം നടത്തിയിരുന്നതായി വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ബാലചന്ദ്ര കുമാറിന്റെ വിചാരണ നീണ്ടു പോകുന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നിര്‍ദേശിച്ച സമയ പരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

41 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപെട്ടിട്ടുണ്ട്. ഇത് പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 30 ന് വിചാരണ കോടതി ജഡ്ജി അയച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വിചാരണ നീട്ടണമോ എന്ന കാര്യത്തില്‍ സുപ്രീം കോടതി ഉടന്‍ തീരുമാനം എടുക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe