നന്തിയിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിലാൽ കുമാർ നാടിന് സമർപ്പിച്ചു

news image
Oct 30, 2025, 10:57 am GMT+0000 payyolionline.in

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിലാൽ കുമാർ നാടിന് സമർപ്പിച്ചു. ഭിനശേഷി സൗഹൃദ ശൗചാലയം, മുലയൂട്ടൽ കേന്ദ്രം, കഫറ്റീരിയ എന്നിവ വിശ്രമകേന്ദ്രത്തിൽ ഉണ്ട്.

ശുചിത്വ മിഷൻ, ധനകാര്യ കമ്മീഷൻ ഗ്രാന്റ്, പഞ്ചായത്ത് തനത് ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മാണം നടപ്പിലാക്കുകയായിരുന്നുവെന്ന് അറിയിച്ചു. ചടങ്ങിൽ പ്രസിഡൻറ് സി. കെ. ശ്രീകുമാർ അധ്യക്ഷനായി. അസിസ്റ്റന്റ് എൻജിനീയർ രാജിമോൾ രാജു റിപ്പോർട്ട് അവതരിപ്പിച്ചു.

ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ രാഗേഷ്, ജില്ലാ പഞ്ചായത്ത് അംഗം എം. പി. ശിവാനന്ദൻ, സ്ഥിരം സമിതി അധ്യക്ഷർ കെ. ജീവനന്ദൻ മാസ്റ്റർ, എം. കെ. മോഹനൻ, എം. പി. അഖില, ടി. കെ. ഭാസ്കരൻ, വി. പി. സുരേഷ്, ടി. പി. ശ്രീജിത്ത് മാസ്റ്റർ, കെ. എം. കുഞ്ഞിക്കണാരൻ, ഒ. രാഘവൻ മാസ്റ്റർ, പി. എൻ. കെ. അബ്ദുള്ള, റസൽ നന്തി, സനീർ വില്ല ങ്കണ്ടി, സുനിൽ അക്കാമ്പത്ത് എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡൻറ് ഷീജ പട്ടേരി സ്വാഗതവും, സെക്രട്ടറി ജിജി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe