‘നന്തിയിൽ റെയിൽവെ അടിപ്പാത നിർമ്മിക്കുക’ ; റെയിൽവെ അടിപ്പാത ജനകീയ കമ്മിറ്റി സമരപ്രഖ്യാപന ബഹുജന കൺവെൻഷൻ ചേർന്നു

news image
Jan 31, 2024, 1:12 pm GMT+0000 payyolionline.in

നന്തി : റെയിൽവെ പാളം മുറിച്ച് കടക്കുന്ന സ്റ്റെപ്പ് പൊളിച്ച് വേലി കെട്ടി യാത്രാ സൗകര്യം തടയുന്ന നടപടി അവസാനിപ്പിക്കുക, നന്തിയിൽ റെയിൽവെ അടിപ്പാത നിർമ്മിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി കൊണ്ട്
നന്തി റെയിൽവെ അടിപ്പാത ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന ബഹുജന കൺവെൻഷൻ  മുൻ എം എൽ എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു.


നന്തി പുളിമുക്കിൽ നിന്നും  വമ്പിച്ച ബഹുജന റാലിയായാണ് നന്തിയിൽ എത്തിചേർന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ  പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ
എം.കെ മോഹനൻ സമര പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു.

 

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധി, വന്മുഖം ഗവ: ഹൈസ്കൂൾ പി.ടി.എ പ്രസിഡൻറ് നൗഫൽ നന്തി എന്നിവർ സംസാരിച്ച ചടങ്ങിൽ വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് സ്വാഗതവും, റഷീദ് കൊളറാട്ടിൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe