നന്തി ജനവാസ മേഖലയിലെ  വയലില്‍ കക്കൂസ് മാലിന്യം തള്ളി

news image
Feb 1, 2024, 1:58 pm GMT+0000 payyolionline.in

നന്തിബസാർ:    നന്തി  സർവ്വീസ് റോഡിൽ നിന്ന് ഒടിയിൽ കുറൂളിക്കുനി ഭാഗത്തേക്കുള്ള റോഡിനരുകിലെ  വയലിലെ ജലസ്രോതസ്സില്‍ കക്കൂസ് മാലിന്യം തള്ളി. ഇന്ന് പുലര്‍ച്ചെയാണ്  കക്കൂസ് മാനില്യം തള്ളിയത്. രാവിലെ ഇതുവഴി നടന്നുപോകുകയായിരുന്നവര്‍ക്ക് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.

സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചപ്പോള്‍ ഒരു കാറിൽ ആദ്യം സ്ഥലം നോക്കി പോകുകയും പിന്നീട് കാറിനു പിന്നാലെ ടാങ്കർ ലോറി വരുന്നതും കാണാം. ടാങ്കര്‍ ലോറിയിലാണ് മാലിന്യം കൊണ്ടുവന്നുതള്ളിയതെന്ന് തിരിച്ചറിഞ്ഞു. പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചതിനാൽ സ്ഥലം സന്ദർശിച്ച് ക്ലോറിനേഷൻ നടത്തി. പ്രദേശവാസികൾ പോലീസിൽ പരാതി നല്‍കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe