കൊയിലാണ്ടി: നമ്പ്രത്തുകര ക്ഷേത്രത്തിലെ മോഷണം – പ്രതി കൊയിലാണ്ടി പോലീസ് പിടിയിലായി . നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്. നവരാത്രികാലം മുതലുള്ള പണം ഭണ്ഡാരത്തിൽ ഉള്ളതായാണ് വിവരം.
ഒരു ഭണ്ഡാരം കുത്തി തുറന്നശേഷം സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്. രണ്ടെണ്ണം തകർത്ത നിലയിലാണ് നല്ലൊരു തുക നഷ്ടപ്പെട്ടതായാണ് കമ്മിറ്റിക്കാർ പറയുന്നത്. കൊയിലാണ്ടി പോലീസിൽ പരാതി നൽകിയയുടൻ തന്നെ പോലീസിനു കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തിൽ നമ്പ്രത്ത് കര വലിയെടത്ത് മീത്തൽ അനീഷ് ( 42) നെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ പേരിൽ സമാനമായ കേസുള്ളതായി പോലീസ് പറഞ്ഞു.അന്വേഷണ സംഘത്തിൽകേസന്വേഷണത്തിൽ എസ്.ഐ മാരായ മണി എൻ.കെ , പ്രദീപൻ , എ.എസ്.ഐ ബിജു വാണിയംകുളം, അനീഷ് മടോളി, അനഘ എന്നിവർ പങ്കെടുത്തു