നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസ്; സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി

news image
Apr 17, 2023, 4:44 pm GMT+0000 payyolionline.in

കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് കേസില്‍ സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 27.65 ലക്ഷം രൂപയുടെ സ്വർണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. കോഴിക്കോട് സ്വദേശികളായ ടി.എം സംജു, ഷംസുദീൻ, കോയമ്പത്തൂർ സ്വദേശി നന്ദഗോപാൽ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കോഴിക്കോടും കോയമ്പത്തൂരും നടത്തിയ റെയ്ഡുകളുടെ തുടർച്ചയാണ് നടപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe