നരബലി: ഇലന്തൂരിലെ വീട് കാണാന്‍ തിരക്ക്; ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകൾ

news image
Oct 13, 2022, 8:09 am GMT+0000 payyolionline.in

പത്തനംതിട്ട:  ഇലന്തൂരില്‍ നരബലി നടന്ന വീടും പരിസരവും കാണാന്‍ തിരക്ക്. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആള്‍ക്കാരെത്തുന്നുണ്ട്. തെളിവെടുപ്പ് ദിവസത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാര്‍. രാത്രിയില്‍ വിശാലമായ വെളിച്ചം കിട്ടുന്നതിനുള്ള സംവിധാനം പൊലീസ് ഒരുക്കിയിട്ടുണ്ട്. കോളജ് വിദ്യാര്‍ഥികളടക്കമാണ് നരബലി നടന്ന വീടും സ്ഥലവും സന്ദര്‍ശിക്കാനെത്തുന്നത്. ദൂര സ്ഥലങ്ങളില്‍ നിന്നുവരെ ആള്‍ക്കാരെത്തുന്നു.

 

വിജനമായിരുന്ന കുഴിക്കാല ഇപ്പോള്‍ വാഹനങ്ങളും സന്ദര്‍ശകരും വ്ലോഗര്‍മാരും കയ്യടക്കി. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തേക്കും വീട്ടിലേക്കുമുള്ള പ്രവേശനം പൊലീസ് വിലക്കിയിരിക്കുന്നതിനാല്‍ സമീപത്തെ വീടുകളില്‍ കയറിയാണ് സ്ഥലം കാണുന്നത്.

ആറന്‍മുള പൊലീസിന്‍റെ രാപ്പകല്‍ കാവലിലാണ് വീടും പുരയിടവും. രാത്രിയില്‍ തിരച്ചില്‍ നടത്തേണ്ടി വന്നാല്‍ അതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വേറെ മൃതദേഹങ്ങള്‍ ഉണ്ടോയെന്നും നാട്ടുകാര്‍ക്കു ഭയമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe