നാ​ദാ​പു​രം റോ​ഡി​ൽ ലോ​റി ഡ്രൈ​വ​റി​ൽ നി​ന്നും പ​ണം ക​വ​ർ​ന്നു

news image
Feb 12, 2023, 4:13 am GMT+0000 payyolionline.in

വ​ട​ക​ര: ദേ​ശീ​യ പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഡ്രൈ​വ​റി​ൽ നി​ന്നും ര​ണ്ടു​പേ​ർ പ​ണം ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ടു. നാ​ദാ​പു​രം റോ​ഡി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. പാ​ല​ക്കാ​ട്ടു നി​ന്നും ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി ഡ്രൈ​വ​ർ പാ​ല​ക്കാ​ട് എ​രു​മ​യ്യൂ​ർ ന​രി​മ​ട ന​സീ​റി​ൽ നി​ന്നാ​ണ് 30,000 രൂ​പ മോ​ഷ്ടി​ച്ച​ത്.

 

സ്കൂ​ട്ട​റി​ലെ​ത്തി​യ സം​ഘം കീ​ശ​യി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ലോ​റി ഡ്രൈ​വ​ർ സ്കൂ​ട്ട​റി​ന് പി​റ​കെ ലോ​റി​യു​മാ​യി കു​തി​ച്ചെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു.

സ്കൂ​ട്ട​ർ ഇ​ട​വ​ഴി​യി​ലേ​ക്ക് ക​യ​റി​യ​തോ​ടെ​യാ​ണ് ഡ്രൈ​വ​ർ​ക്ക് പി​ന്തു​ട​രാ​നാ​വാ​തി​രു​ന്ന​ത്. സ്കൂ​ട്ട​റി​ന്റെ ന​മ്പ​ർ മ​ന​സ്സി​ലാ​ക്കി​യ ഡ്രൈ​വ​ർ ചോ​മ്പാ​ല പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​ൽ സ്കൂ​ട്ട​ർ ചെ​ര​ണ്ട​ത്തൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe