നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; കീഴൂർ റേഷൻ ഷോപ്പിനു മുമ്പിൽ കോൺഗ്രസിന്റെ പ്രതിഷേധ ധർണ്ണ

news image
Aug 26, 2023, 5:17 pm GMT+0000 payyolionline.in

പയ്യോളി:  നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിലും, റേഷൻ കടകളിൽ ഓണ നാളുകളിൽ ഭക്ഷ്യ ധാന്യ കിറ്റ് നൽകാത്തതിലും പ്രതിഷേധിച്ച് കീഴൂർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കീഴൂർ റേഷൻ ഷോപ്പിനു മുമ്പിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി.

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. എഞ്ഞിലാടി അഹമ്മദ് അധ്യക്ഷത വഹിച്ചു. മഠത്തിൽ കൃഷ്ണൻ, പി എം മോളി , സിജിന മോഹൻ , കെ കെ ബാബു, ടി ഉണ്ണികൃഷ്ണൻ, ടി പി പ്രജീഷ് കുമാർ, സന്ധ്യ കെ, സിന്ധു പൊന്നാരി തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe