നിയമസഭ ഇന്ന് പിരിയും; സഭാ സമ്മേളനം വെട്ടി ചുരുക്കാനുള്ള പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി

news image
Mar 21, 2023, 5:29 am GMT+0000 payyolionline.in

തിരുവനന്തപുരം : പ്രതിപക്ഷ പ്രതിഷേധം മറയാക്കി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു. വരും ദിവസങ്ങളിലെ ധനാഭ്യർത്ഥനകൾ ഇന്ന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നു തന്നെ സഭ അനിശ്ചിത കാലത്തേക്ക് പിരിയും. സഭയിൽ ഇന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം നോട്ടീസ് ഒഴിവാക്കി. പ്രതിപക്ഷ പ്രതിഷേധം മറയാക്കിയാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത്.

 

നിയമസഭയിൽ കൂടുതൽ കടുപ്പിക്കുകയാണ് പ്രതിപക്ഷം. സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയസഭയുടെ നടുക്കളത്തിൽ ഇന്ന് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ് എന്നിവരാണ് സഭയിൽ സത്യഗ്രഹമിരിക്കുന്നത്. പ്ലക്കാർഡുകളുമായെത്തി പ്രതിഷേധിച്ച പ്രതിപക്ഷം, പ്രശ്ന പരിഹാരത്തിനായി സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചു. ധിക്കാരം നിറഞ്ഞ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും  ഉന്നയിച്ച ആവശ്യങ്ങളിൽ നിന്നും പ്രതിപക്ഷം പിന്നോട്ടില്ലെന്നും വിഡി സതീശൻ പ്രഖ്യാപിച്ചു. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ നടുക്കളത്തിൽ പ്രതിഷേധം തുടർന്നു. എന്നാൽ പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിലൂടെ കാണിക്കുന്നില്ല. തികച്ചും ഏകപക്ഷീയമായി, പ്രതിഷേധങ്ങളൊഴിവാക്കിയുള്ള ദൃശ്യങ്ങളാണ് സഭാ ടിവിയിലൂടെ ദൃശ്യമാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe