നിരവധി ഖാലിസ്ഥാനി അനുകൂല ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത്​ ഇന്ത്യ

news image
Mar 21, 2023, 3:34 am GMT+0000 payyolionline.in

ന്യൂഡൽഹി: ഖാലിസ്ഥാൻ അനുകൂല ട്വിറ്റർ അക്കൗണ്ടുകൾ ​േബ്ലാക്ക്​ ചെയ്ത്​ ഇന്ത്യ. തടഞ്ഞുവെച്ച അക്കൗണ്ടുകളിൽ കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ്ങിന്റെ ട്വിറ്റർ അക്കൗണ്ടുകളും ഉൾപ്പെടുന്നു. കനേഡിയൻ കവയിത്രി രൂപി കൗർ, സന്നദ്ധ സംഘടനയായ യുണൈറ്റഡ് സിഖ്സ്, കാനഡ ആസ്ഥാനമായുള്ള പ്രവർത്തകൻ ഗുർദീപ് സിംഗ് സഹോത എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.

 

ഇന്ത്യയിൽ നിന്ന് ആരെങ്കിലും ഈ ട്വിറ്റർ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ ശ്രമിക്കുമ്പോൾ, ​േബ്ലാക്കു ചെയ്തതായ വിവരം ആണ്​ ലഭിക്കുന്നത്​. വിദേശ രാജ്യങ്ങളിൽ ഖാലിസ്ഥാനി ഘടകങ്ങളുടെ ആക്രമണങ്ങൾ വർധിച്ചുവരുന്ന സമയത്താണ് നടപടി. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനത്ത്​ ഖാലിസ്ഥാനി അനുകൂലികൾ ഞായറാഴ്ച ആക്രമണം നടത്തിയിരുന്നു. സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റും ആക്രമിച്ചിരുന്നു. അനുയായികൾ വാതിലുകൾ തകർത്ത് ഓഫീസിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്​.

കോൺസുലേറ്റ് കെട്ടിടത്തിന്റെ ഗ്ലാസ് വാതിലുകളും ജനലുകളും അടിച്ചുതകർക്കാൻ ഒരു വലിയ ജനക്കൂട്ടം ഒരുമിച്ചുകൂടിയത്​ ദൃശ്യങ്ങളിൽ കാണാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe