നീറ്റ് പി.ജി 2023 പരീക്ഷ മാർച്ച് അഞ്ചിന്; രജിസ്ട്രേഷൻ മാറ്റി

news image
Jan 5, 2023, 12:21 pm GMT+0000 payyolionline.in

ഡൽഹി: മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് പി.ജി 2023 ന്റെ രജിസ്ട്രേഷൻ മാറ്റി. ഉദ്യോഗാർഥികൾക്ക് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം എന്നായിരുന്നു അറിയിപ്പ് ലഭിച്ചത്. എന്നാൽ രജിസ്ട്രേഷൻ മാറ്റിയതായി നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിക്കുകയായിരുന്നു.

മാർച്ച് അഞ്ചിനാണ് പരീക്ഷ നടക്കുക. മാർച്ച് 31ന് ഫലമറിയാം. nbe.edu.in, natboard.edu.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. ഉദ്യോഗാർഥികൾക്ക് ജനുവരി 25 വരെ രജിസ്റ്റർ ചെയ്യാം എന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

നീറ്റ് പി.ജി വഴി എയിംസ്, പി.ജി.ഐ.എം.ഇ.ആർ, നിംഹാൻസ്, എസ്.സി.ടി.ഐ.എം.എസ്.ടി,ജിപ്മർ എന്നിവ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ മെഡിക്കൽ കോളജുകളിലും സർവകലാശാലകളിലും എം.ഡി, എം.എസ് അല്ലെങ്കിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe