കൊയിലാണ്ടി : പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്തു വർഷം കഠിന തടവും, മുപ്പത്തിനായിരം രൂപ പിഴയും. നടുവണ്ണൂർ, പൂനത്ത്, വായോറ മലയിൽ വീട്ടിൽ ബിജു (42)വിനാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.
2016ൽ ആണ് കേസ് ആസ്പദമായ സംഭവം,
ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ്സ് ഡി വൈ എസ് പി ജയൻ ഡോമിനിക്, സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാർ എം കെ എന്നിവർ ആണ് അന്വേഷിച്ചത്, പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.